ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ വിദേശത്ത് തുടരും. നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കില്ല
കൊച്ചി: നടി നല്‍കിയ പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. ജയസൂര്യയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് 24 ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്ന ഭയം താരത്തിനുണ്ട് എന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. നിലവില്‍ ന്യൂയോര്‍ക്കില്‍ ആണ് ജയസൂര്യ ഉള്ളത് എന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമം നടത്തുന്നുണ്ട്. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ ജയസൂര്യയെ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നുമുള്ള പേടി ജയസൂര്യക്ക് ഉള്ളതിനാലാണ് വിദേശത്ത് തുടരുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.