കോട്ടയം മെഡിക്കൽ കോളേജിലെ ഫീസ് വർധന ;കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണ്ണയും നടത്തി
കോട്ടയം മെഡിക്കൽ കോളേജിലെ ഫീസ് വർധന ;കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണ്ണയും നടത്തി
കോട്ടയം :സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിൽ അന്യായമായി ഫീസ് വർധനയിലൂടെ ചികിത്സച്ചെലവുകൾ വർദ്ധിപ്പിക്കാൻ പുതിയതായി നടപ്പിലാക്കിയിട്ടുള്ള നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണ നടത്തി.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അഡ്വ. ജെയ്സൺ ജോസഫ് അധ്യക്ഷത വഹിച്ച ധർണാ സമരം എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളേജിലെ ഐ സി യു, വെന്റിലേറ്റർ ഉപയോഗത്തിന് രോഗികളിൽ നിന്നും ദിവസം 500 രൂപ ഈടാക്കാനുള്ള തീരുമാനം തികച്ചും ജനദ്രോഹം ആണ്. ഈ തെറ്റായ നിലപാട് എത്രയും വേഗം പിൻവലിച്ച് ജനങ്ങൾക്ക് സൗജന്യ ചികിത്സ തുടർന്നു നൽകാനുളള നടപടി സ്വീകരിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിലെ അടിസ്ഥാന വികസന കാര്യങ്ങളും ജനകീയ ആവശ്യങ്ങളും ചർച്ച ചെയ്യുവാനുള്ള സമിതിയായ മെഡിക്കൽ കോളേജ് വികസന കൗൺസിൽ വർഷങ്ങളായി വിളിച്ചു ചേർക്കാതെ, സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നിരുത്തരവാദപരമായ പെരുമാറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി കുറ്റപ്പെടുത്തി
ധർണ സമരത്തിന് പാർട്ടി വൈസ് ചെയർമാൻ കെ.എഫ് വർഗീസ്, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ മാഞ്ഞൂർ മോഹൻ കുമാർ , അഡ്വ. പ്രിൻസ് ലൂക്കോസ്, വി.ജെ ലാലി, ജോർജ് പുളിങ്കാട്,സന്തോഷ് കാവുകാട്ട് ബിനു ചെങ്ങളം,സി വി തോമസ് കുട്ടി,എബി പൊന്നാട്ട്,കെ.പി പോൾ, അഡ്വ മൈക്കിൾ ജയിംസ്,ജോസ് ജയിംസ് നിലപ്പനകൊല്ലി, ഷൈജി ഓട്ടപള്ളി,ജോയ് ചെട്ടിശ്ശേരി,ഡോ. റോസമ്മ സോണി, സാബു പീടിയേക്കൽ, അഡ്വ. ടിവി സോണി, അജി കെ ജോസ് , സാബു ഒഴുങ്ങാലിൽ, പി.ടി. ജോസഫ് പാരിപ്പള്ളി, ജോൺ ജോസഫ്,സെബാസ്റ്റ്യൻ കോച്ചേരി,ആൻസ് വർഗീസ്,കുഞ്ഞു കളപ്പുര, ജോസ് പാറേട്ട് , ടിറ്റോ പയ്യനാടൻ, തോമസ് പുതുശ്ശേരി, തോമസ് വഞ്ചിയിൽ,ഡെയ്സി ജോസ് , കൊച്ചുറാണി ഓട്ടക്കാട്ടിൽ , അമുദ റോയ് , ഓമന സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.