ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിര്‍ണായകമായ നിലപാട് ഇന്ന്.
തിരുവനന്തപുരം | ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിര്‍ണായകമായ നിലപാട് ഇന്ന്. റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പൂര്‍ണമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോര്ട്ടിന്മേല് ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡി ജി പിയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് തിരുവനന്തപുരം സ്വദേശി നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജി ഇന്ന് പരിഗണക്കുന്ന ഹൈക്കോടതി നിലപാട് ഏവരും ഉറ്റുനോക്കുകയാണ്