ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ജാഗ്രത നിർദേശം
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ജാഗ്രത നിർദേശം
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ജാഗ്രതാ നിർദേശം. ഇതോടെ അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി. രണ്ട് ദിവസത്തേക്ക് അതിജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് സിംഗ് ചൗധരി വ്യക്തമാക്കി. പ്രക്ഷോഭത്തെ തുടർന്നു രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യയിൽനിന്നും ഹസീന ലണ്ടനു പോകുമെന്നാണ് റിപ്പോർട്ടുകൾ.