വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ 240 പേര്‍ ഇപ്പോഴും കാണാമറയത്ത്
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ. 340 മരണം ആയി. NDRF, സെെന്യം, നേവി,വ്യോമസേന, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ സേനകളുടെ നേതൃത്വത്തിലാണ് നാലാം ദിവസത്തെ രക്ഷാപ്രവർത്തനങ്ങൾ നടന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇപ്പോഴും 240 മനുഷ്യർ കാണാമറയത്താണ്. ഇന്ന് തിരച്ചിൽ തുടരുമ്പോൾ നാട്ടുകാരുടെ സഹായവും സേന ആവശ്യപ്പെടുന്നുണ്ട്.
ഇന്നും സം്ഥാനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. എന്നാൽ ജാഗ്രതയിൽ വിട്ടുവീഴ്ചപാടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട്: തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു ഇതിൻ്റെ ഫലമായി ആഗസ്റ്റ് 02, 03 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.