കോട്ടയം തലയോലപറമ്പില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 36 പേര്‍ക്ക് പരിക്ക്
കോട്ടയം തലയോലപറമ്പില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 36 പേര്‍ക്ക് പരിക്ക്
തലയോലപറമ്പ്:കോട്ടയം തലയോലപറമ്പില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് മുപ്പത്തിയാറ് പേര്‍ക്ക് പരിക്കേറ്റു.തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരത്തിന് സമീപം എറണാകുളത്തും നിന്നും ഇരാറ്റുപേട്ടയ്ക്ക് വന്ന സ്വകാര്യ ബസ്സ് മറിഞ്ഞാണ് അപകടം വൈകിട്ട് ഏഴേകാലോട് കൂടിയായിരുന്നു അപകടം.അപകടത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു,ഇതില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇരാറ്റുപേട്ട എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ആവേ മരിയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സ് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് സമീപത്തെ കടയില്‍ ഇടിച്ചാണ് നിന്നത് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് തലയോലപ്പറമ്പ് വെള്ളൂര്‍ സ്റ്റേഷനുകളിലെ പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും, വൈക്കം താലൂക്ക് ആസ്പത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം കോട്ടയം എറണാകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു.ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്ഷാക്ഷികള്‍ പറയുന്നത്. https://youtu.be/3lQZ8IRxO8Q?si=zb37rrMFCYGw-nq3