ട്രെയിനുകളിൽ അധികമായി ജനറൽ കോച്ചുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ. 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ കാറ്റഗറി കോച്ചുകൾ
കഴിഞ്ഞ കുറച്ച് നാളുകളായി ട്രെയിനുകളിൽ അടുക്കാൻ പറ്റാത്തത്ര തിരക്കാണ്. ടിക്കറ്റ് ബുക്ക് ചെയ്തു കയറിയാലും ആ സീറ്റിൽ ടിക്കറ്റ് പോലും എടുക്കാതെ കയറിയ ആളുകൾ കയ്യടക്കിയിരിക്കുന്നതാണ് അവസ്ഥ. വലിയ തുക കൊടുത്ത് എസി കോച്ചിൽ ടിക്കറ്റ് എടുത്താലും വലിയ മാറ്റമൊന്നുമില്ല. ടിക്കറ്റ് എടുക്കാതെ കയറയ യാത്രക്കാർക്കെതിരെ കർശന നടപടി തുടരുന്നുണ്ടെങ്കിലും തിരക്കിനും സീറ്റ് നഷ്ടമാകലിനും ഒരു കുറവില്ല.
എന്നാൽ യാത്രക്കാർക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സൗകര്യാർത്ഥം ദീർഘദൂര ട്രെയിനുകൾ അടക്കമുള്ള തിരഞ്ഞെടുത്ത ട്രെയിനുകളിൽ അധികമായി ജനറൽ കോച്ചുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ. 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ കാറ്റഗറി കോച്ചുകൾ ചേർത്തിട്ടുണ്ടെന്ന് റെയിൽവേ പ്രസ്ഥാവനയിൽ അറിയിച്ചു. കൂടുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായി മന്ത്രാലയം പറഞ്ഞു.
അധിക ജനറൽ കോച്ച് ലഭിക്കുന്ന കേരളാ ട്രെയിനുകൾ 13351/13352 ധൻബാദ് – ആലപ്പുഴ എക്സ്പ്രസ്, 17421/17422 തിരുപ്പതി – കൊല്ലം എക്സ്പ്രസ്, 16527/16528 യശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളാ റൂട്ടിൽ അധിക കോച്ച് ലഭിക്കുന്ന ട്രെയിനുകൾ
അധിക കോച്ച് ലഭിക്കുന്ന ട്രെയിനുകൾ, സമ്പൂര്‍ണ്ണ പട്ടിക * 15634/15633 ഗുവാഹത്തി ബിക്കാനീർ എക്സ്പ്രസ് * 15631/15632 ഗുവാഹത്തി ബാർമർ എക്സ്പ്രസ് * 15630/15629 സിൽഘട്ട് ടൗൺ താംബരം നാഗോൺ എക്സ്പ്രസ് * 15647/15648 ഗുവാഹത്തി ലോകമാന്യ തിലക് എക്സ്പ്രസ് * 15651/15652 ഗുവാഹത്തി ജമ്മു താവി എക്സ്പ്രസ് * 15653/15654 ഗുവാഹത്തി ജമ്മു താവി എക്സ്പ്രസ് * 15636/15635 ഗുവാഹത്തി ഓഖ എക്സ്പ്രസ്
13351/13352 ധൻബാദ് ആലപ്പുഴ എക്സ്പ്രസ് * 14119/14120 കാത്ഗോദം ഡെറാഡൂൺ എക്സ്പ്രസ് * 12976/12975 ജയ്പൂർ മൈസൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് * 17421/17422 തിരുപ്പതി കൊല്ലം എക്സ്പ്രസ് * 12703/12704 ഹൗറ സെക്കന്തരാബാദ് ഫലക്നുമ എക്സ്പ്രസ് * 12253/12254 ബെംഗളൂരു ഭഗൽപൂർ എക്സ്പ്രസ് * 16527/16528 യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് * 16209/16210 അജ്മീർ മൈസൂർ എക്സ്പ്രസ് * 12703/12704 ഹൗറ സെക്കന്തരാബാദ് എക്സ്പ്രസ് * 16236/16235 മൈസൂർ തൂത്തുക്കുടി എക്സ്പ്രസ് * 16507/16508 ജോധ്പൂർ ബാംഗ്ലൂർ എക്സ്പ്രസ് * 20653/20654 കെഎസ്ആർ ബെംഗളൂരു സിറ്റി ബെൽഗാം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് * 17311/17312 ചെന്നൈ സെൻട്രൽ ഹൂബ്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് * 12253/12254 ബെംഗളൂരു ഭഗൽപൂർ അംഗ എക്സ്പ്രസ് * 16559/16590 ബാംഗ്ലൂർ സിറ്റി സാംഗ്ലി റാണി ചെന്നമ്മ എക്സ്പ്രസ് * 09817/09818 കോട്ട ജംഗ്ഷൻ ദനാപൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് * 19813/19814 കോട്ട സിർസ എക്സ്പ്രസ് * 12972/12971 ഭാവ്നഗർ ബാന്ദ്ര ടെർമിനസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് * 19217/19218 വെരാവൽ ജംഗ്ഷൻ മുംബൈ ബാന്ദ്ര ടെർമിനസ് വെരാവൽ ജംഗ്ഷൻ സൗരാഷ്ട്ര ജന്ത എക്സ്പ്രസ് * 22956/22955 മുംബൈ ബാന്ദ്ര ടെർമിനസ് – ഭുജ് കച്ച് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് * 20908/20907 ഭുജ് ദാദർ സയാജി നഗരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് * 11301/11302 മുംബൈ ബെംഗളൂരു ഉദ്യാൻ എക്സ്പ്രസ് * 12111/12112 മുംബൈ അമരാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് * 12139/12140 ഛത്രപതി ശിവജി ടെർമിനസ് നാഗ്പൂർ സേവാഗ്രാം എക്സ്പ്രസ് ഹ്യുണ്ടായിയുടെ ‘ടർബോ ജോസ്’ 55,000 രൂപ വിലക്കുറവിൽ