അഴിമതി കൂടുതൽ നടക്കുന്നത് പൊതുമരാമത്ത് വകുപ്പിലെന്ന് ജി. സുധാകരൻ
അഴിമതി കൂടുതൽ നടക്കുന്നത് പൊതുമരാമത്ത് വകുപ്പിലെന്ന് ജി. സുധാകരൻ
ആലപ്പുഴ: അഴിമതി ഏറ്റവും കൂടുതല്‍ നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്സൈസ് വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരൻ. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും സുധാകരൻ പറഞ്ഞു. അഴിമതിക്കെതിരെ പ്രവർത്തികുന്നവരെ പാർട്ടി വിരുദ്ധരാക്കി മാറ്റാനും ശ്രമിക്കുകയാണ്. അഴിമതികാർക്കാണ് ഇപ്പോൾ ആദരം കിട്ടുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.