75,000 രൂപ ശമ്പളത്തിൽ എയർപോർട്ടിൽ ജോലി നേടാം;10 ക്ലാസ് യോഗ്യത ഉള്ളവർക്കും അവസരം
എയര്‍പോര്‍ട്ട് ജോലി സ്വപ്നം കാണുന്നവരാണോ? എന്നാൽ ഇത് നിങ്ങൾക്ക് കൈ നിറയെ അവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് (AIASL) കീഴിലാണ് ഒഴിവുകൾ. ടെർമിനല്‍ മാനേജര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍ തുടങ്ങി വിവിധ പോസ്റ്റുകളിലാണ് നിയമനം. ആകെ 3256 ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവ അറിയാം
ടെര്‍മിനല്‍ മാനേജര്‍ -3, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍-9, ഡ്യൂട്ടി മാനേജർ-30, ഡ്യൂട്ടി ഓഫീസർ-61, ജൂനിയർ ഓഫീസർ 101, റാമ്പ് മാനേജർ-2, ഡെപ്യൂട്ടി റാമ്പ് മാനേജർ-6, ഡ്യൂട്ടി മാനേജർ-40, ജൂനിയർ ഓഫീസർ-91, ഡെപ്യൂട്ടി ടെർമിനല്ഡ മാനേജർ-3, പാരാമെഡിക്കൽ കം കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്-3, റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്-406, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ-2216, യൂട്ടിലിറ്റി ഏജന്റ്-22 എന്നിങ്ങനെയാണ് ഒഴിവുകൾ
പ്രായപരിധി ടെര്‍മിനല്‍ മാനേജര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍, റാമ്പ് മാനേജര്‍, ഡെപ്യൂട്ടി റാമ്പ് മാനേജര്‍ എന്നിവർക്ക് 55 വയസാണ് പ്രായപരിധി. ഡ്യൂട്ടി ഓഫീർക്ക് 50 ഉം ജൂനിയർ ഓഫീസർ കാർഗോയ്ക്ക് 37 ഉം, ജൂനിയർ ഓഫീസർ ടെക്നിക്കൽ, റാംപ് ഓഫീസർ തുടങ്ങിയ തസ്തികകൾക്ക് 28 വയസുമാണ് പ്രായപരിധി.
ടെർമിനൽ മാനേജർ-75,000 രൂപ, ഡെപ്യൂട്ടി ടെർമിനൽ മാനേജർ-60,000 രൂപ,ഡ്യൂട്ടി മാനേജർ പാസഞ്ചർ-45,000, ഡ്യൂട്ടി ഓഫീസർ പാസഞ്ചർ-32,200 രൂപ, ജൂനിയർ ഓഫീസർ കസ്റ്റമർ സർവ്വീസ് 29,760 എന്നിങ്ങനെയാണ് ശമ്പളം ജൂലൈ 12 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനാകുക. ഓരോ തസ്തികകളുടേയും യോഗ്യത, അഭിമുഖം നടക്കുന്ന ദിവസം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾക്ക്- https://www.aiasl.in/Recruitment