രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു
പാചക വാതക വില കുറച്ചു; പുതുക്കിയ വില 1,655 രൂപ
ഡൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു.ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപ കുറഞ്ഞു. 1,655 രൂപയാണ് പുതുക്കിയ വില. 1685.50 രൂപയില്‍ നിന്നാണ് വില 1,655ല്‍ എത്തിയത്. നേരത്തെ, ജൂണ്‍ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറച്ചിരുന്നു.ഒരുമാസം തികയുമ്പോഴാണ് വീണ്ടും വില കുറച്ചത്. അതേ സമയം, ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില നിലവില്‍ കുറച്ചിട്ടില്ല.