മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമീപത്ത് നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമീപത്ത് നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. മൂന്നര മാസത്തോളം വളര്‍ച്ചയെത്തിയ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം പരിശോധന നടത്തി കഞ്ചാവ് ചെടി പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് എക്‌സൈസ് സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് എതിര്‍വശത്തെ റോഡരികില്‍ പരിശോധന നടത്തിയത്. റോഡരികില്‍ ആരോ വളര്‍ത്തി പരിപാലിച്ച നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ശ്രീരാജ്
അറിയിച്ചു.