കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത് ഒൻപത് മലയാളികളെ
കോട്ടയം : കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത് ഒൻപത് മലയാളികളെ.തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് ,പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു , പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ,കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്,പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് , കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.