സംസ്ഥാനത്ത് ഇന്ന് സ്‌കൂൾ തുറക്കും
ഇന്ന് സ്‌കൂൾ തുറക്കും
തിരുവനന്തപുരം : സംസഥാനത്തെ സ്‌കൂളുകളിൽ പ്രവേശനോത്സവത്തോടെ ഇന്ന് പുതിയ അധ്യയന വർഷത്തിനു തുടക്കം.
പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയായി 40 ലക്ഷത്തോളം വിദ്യാർഥികൾ ഇന്നു സ്‌കൂളിലെത്തും.
പ്രവേശനോത്സവത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം കൊച്ചി എളമക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മന്ത്രി പി.രാജീവ് 2024-25 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്യും. രാവിലെ 8.45നു മന്ത്രി വി.ശിവൻകുട്ടി വിദ്യാർഥികളെ മധുരം നൽകി സ്വീകരിക്കും. ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനത്തിനുപുറമേ ഇക്കുറി ബ്ലോക്ക് തലത്തിലും ഉദ്ഘാടനപരിപാടികൾ നടക്കും.