വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച്‌ ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് ആക്രമിച്ചു. ഒരു മരണം

Spread the love

വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച്‌ ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് ആക്രമിച്ചു. ഒരു മരണം

വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച്‌ ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് ആക്രമിച്ചു.ആക്രമണത്തില്‍ ബന്ധുവായ ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) കൊല്ലപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് 7:30നാണ് സംഭവം. വടവാതൂര്‍ കുരിശിന് സമീപത്തു വച്ചായിരുന്നു ആക്രമണം. രഞ്ജിത്ത് ഇന്നലെ സുഹൃത്തിനൊപ്പം വടവാത}ര്‍ കുരിശിന് സമീപം ബസിറങ്ങി. ഇവര്‍ മുന്നോട്ട് നടക്കവെ അജേഷ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
റിജോയെ അജേഷ് വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി രഞ്ജിത്തിനെ ആക്രമിച്ചത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാല്‍, നിലത്തുവീണ രഞ്ജിത്തിനെ അജേഷ് പിന്നെയും ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അജേഷ് ഓടി. തൊട്ടടുത്ത ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അജേഷിന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. സംശയ രോഗത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *