ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു
ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികൾ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തോട്ടിലേക്ക് വീണ ഉടൻ പുറത്തേക്ക് ചാടി യാത്രക്കാർ രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല. കാർ പുറത്തെടുക്കാനുള്ള ശ്രമം തുടർകയാണ്. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. കുറുപ്പന്തറയിൽ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.നാട്ടുകാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. കാർ പുഴയിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റി