മധുരമിഠായിയെന്ന ഹ്വസ ചിത്രത്തിലെ അഭിനയത്തിലെ സൂക്ഷ്മതലങ്ങളിലെ പകർന്നാട്ടം കൊണ്ട് ശ്രദ്ദേയനാവുകയാണ് പ്രജീഷ് കൂട്ടിക്കല്‍
✒️അജീഷ് വേലനിലം
മുണ്ടക്കയം: പ്രമേയത്തിലേയും അവതരണത്തിലേയും അഭിനേതാക്കളുടെ പ്രകടനത്തിലേയും മികവുകൊണ്ട് ശ്രദ്ധേയമാവുകയാണ് സ്റ്റേജ് ഷോകളിലൂടെ പരിചിതനായ മിമിക്രി ആര്‍ട്ടിസ്റ്റ് പ്രജീഷ് കൂട്ടിക്കല്‍ നായകനായി അഭിനയിച്ച മധുരമിഠായി എന്ന ഹസ്വചിത്രം.കാലികമായ വിഷയം ചര്‍ച്ചചെയ്യു മധുരമിഠായിയെന്ന ലഘുചിത്രം മാതാപിതാക്കള്‍ക്കപ്പുറം കാമുകനെ വിശ്വസിച്ച് പ്രണയചതിയില്‍പ്പെടുന്ന പെൺകുട്ടിയുടെ ധീരമായ നിലപാടുകളുടെയും പെൺകുട്ടിയുടെ പിതാവിന്റെ പ്രതികാരവുമാണ് ചര്‍ച്ച ചെയ്യുത്. നെഗറ്റീവ് ടച്ചുള്ള നായക കഥാപാത്രമായാണ് പ്രജീഷ് വേഷമിടുന്നത് മലയാളത്തിലെ വിവിധ ചാനലുകളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള പ്രജീഷ് കൂട്ടിക്കൽ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ചില പ്രോജക്ടുകളിലൂടെ മലയാള സിനിമയിൽ നായകനായി കടന്നുവരുവാൻ തയ്യാറെടുക്കുകയാണ് പ്രജീഷ്. യൂട്യൂബിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി മുന്നേറുകയാണ് ഈ ഹസ്വ ചിത്രം