ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേയ്ക്ക് ചാടിയ യുവാവിന് സാരമായി പരിക്കേറ്റു.
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേയ്ക്ക് ചാടിയ യുവാവിന് സാരമായി പരിക്കേറ്റു.അപകടത്തിൽ കുമരകം സ്വദേശി മഹേഷി (47)നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ എം.സി റോഡിൽ നാട്ടകം പോളിടെക്നിക്കിനു മുന്നിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും എറണാകുളത്തിനു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഈ ബസിനുള്ളിലാണ് മഹേഷും ഭാര്യയും മക്കളും ഉണ്ടായിരുന്നത്. ചങ്ങനാശേരി കഴിഞ്ഞതു മുതൽ മഹേഷും ഭാര്യയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ
ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോൾ ബസിനുള്ളിൽ നിന്നും ഇയാൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. എന്നാൽ, ഇതിനിടെ ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേയ്ക്ക് ചാടുകയായിരുന്നു. അപകടത്തിൽ ഇദ്ദേഹത്തിന്റെ കാല് ഒടിഞ്ഞിട്ടുണ്ട്. ആംബുലൻസ് വിളിച്ചു വരുത്തി ഭാര്യ തന്നെയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് അൽപ നേരം നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നീട് യാത്ര തുടർന്നു.