വയനാട് സുല്‍ത്താന്‍ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ മോഷണം
ബത്തേരി | വയനാട് സുല്‍ത്താന്‍ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.