മിസ്റ്റർ കേരളയ്ക്ക് കേരള കോൺഗ്രസിന്റെ ആദരം
മിസ്റ്റർ കേരളയ്ക്ക് കേരള കോൺഗ്രസിന്റെ ആദരം
കുണ്ടറ: പാലായിൽ വച്ച് നടന്ന എൻ പി സി മിസ്റ്റർ കേരള 2024 മത്സരത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ സ്ഥാനം കരസ്ഥമാക്കിയ കുണ്ടറ സ്വദേശി കിഷോർ വിൽസനെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കുണ്ടറയിൽ വച്ച് നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ കുളത്തൂർ രവി ഉപഹാര സമർപ്പണം നടത്തി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അരുൺ അലക്സ്, ജില്ലാ വൈസ് പ്രസിഡൻറ് ഷൈജു കോശി, മുൻ നിയോജകമണ്ഡലം പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റി, അനിൽ പനിക്ക വിള, മുളവന ഹരീഷ് കുമാർ, പ്രകാശ് മയൂരി, ദാസ് കൊറ്റംകര, ബെന്നി നൈനാൻ, ജെ സെബാസ്റ്റ്യൻ, ജിജിമോൻ, സാന്റോ, പി പ്രസാദ്, ലിജു വിജയൻ, സിജിൽ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു