എം ജി യൂണിവേഴ് സിറ്റി ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകളും വാര്‍ത്തകളും

Spread the love
ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം റിലീസ് പാർട്ടി നടത്തി

കോട്ടയം : ലിനക്‌സ് അധിഷ്ഠിത സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു 24.04 പുറത്തിറക്കിയതിൻറെ ഭാഗമായി മഹാത്മാ ഗാന്ധി സർവകലാശാല ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിലീസ് പാർട്ടി രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സർവ്വകലാശാലാ സമൂഹത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ അവബോധം  വളർത്തുന്നതിന് ലക്ഷ്യമിട്ടു സംഘടിപ്പിച്ച പരിപാടിയിൽ ഐ.ഐ.ആർ.ബി.എസ് ജോയിൻറ് ഡയറക്ടർ ഡോ. എസ്. അനസ് അധ്യക്ഷത വഹിച്ചു.  ഡോ.വി. വിമൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.

ഐ.എം.പി.എസ്.എസ് ഡയറക്ടർ ഡോ. ബിജു ലാൽ, സർവകലാശാലാ ലൈബ്രേറിയൻ ലത അരവിന്ദ്, അസിസ്റ്റൻറ് ലൈബ്രേറിയൻ ഡോ. ഷൈനി ഗോപിനാഥ് എന്നിവർ സംസാരിച്ചു.

ഡിപ്ലോമ ഇൻ പാലിയേറ്റീവ് കെയർ കോഴ്‌സ്

കോട്ടയം :മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്(ഐയുസിഡിഎസ്) ഡിപ്ലോമ ഇൻ പാലിയേറ്റീവ് കെയർ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
താൽപര്യമുള്ളവർ iucdsmgu@mgu.ac.in എന്ന വിലാസത്തിലോ 8547165178, 8891391580 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന്   അധികൃതർ അറിയിച്ചു

യോഗ പരീക്ഷകൾക്ക് അപേക്ഷിക്കാം

കോട്ടയം : എംജി യൂണിവേഴ്സിറ്റിയിൽ  ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ(2023 അഡ്മിഷൻ) പരീക്ഷകൾ മെയ് 20നും ഒന്നാം സെമസ്റ്റർ എം.എസ്.സി യോഗ ആൻറ് ജെറിയാട്രിക് കൗൺസലിംഗ്(2023 അഡ്മിഷൻ) പരീക്ഷകൾ മെയ് 27നും ആരംഭിക്കും.
മെയ് 10ന് വൈകുന്നേരം നാലു വരെ ഫീസ് അടച്ച് സെൻറർ ഫോർ യോഗ ആൻറ് നാച്ചുറോപ്പതി ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു

പരീക്ഷാ ഫലം

കോട്ടയം : എംജി യൂണിവേഴ്സിറ്റി നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഇലക്ട്രോണിക്‌സ് പിജിസിഎസ്എസ്(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് 18 വരെ ഓൺലൈനിൽ സമർപ്പിക്കാമെന്ന്  അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *