ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലിലെ എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം

Spread the love

ടെഹ്റാന്‍: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലിലെ എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം. ഏപ്രിൽ 13 നായ പോർച്ചുഗീസ് പതാക വഹിച്ചിരുന്ന കപ്പൽ ഇറാന്‍ റവല്യൂഷണറി ഗാർഡ് പിടിച്ചെടുക്കുന്നത്. മലയാളിയായ ആൻ ടെസ്സ ജോസഫെന്ന ഏക വനിത ജീവനക്കാരിയെ ഏപ്രിൽ 18 ന് തന്നെ ഇറാനിയൻ അധികൃതർ വിട്ടയച്ചിരുന്നു. എം എസ് സി ഏരീസ് എന്ന കപ്പലില്‍ ഇന്ത്യക്കാരായ 17 പേർ ഉള്‍പ്പെടെ 25 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്.

ജീവനക്കാരെ വിട്ടയച്ചത് മനുഷ്യത്വപരമായ നടപടിയുടെ ഭാഗമായാണെന്നാണ് ഇറാനിയന്‍ വിദേശകാര്യ വകുപ്പ് മന്ത്രി അമിറാബ്ദുള്ളിയൻ പറഞ്ഞു കപ്പലിൻ്റെ ക്യാപ്റ്റനോടൊപ്പം അവർക്ക് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാം. എന്നാൽ, കപ്പലിൻ്റെ നിയന്ത്രണം ജുഡീഷ്യൽ തടങ്കലിൽ ഇറാൻ്റെ കൈവശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലി കോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ കമ്പനിയുടേതാണ് കപ്പല്‍.

Leave a Reply

Your email address will not be published. Required fields are marked *