വൈക്കത്ത് ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
വൈക്കത്ത് ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് കുഴഞ്ഞുവീണു മരിച്ചത്.
വൈക്കം ബീച്ചിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു ഷമീർ.
ഗ്രൗണ്ടില്‍ വീണ ഷമീറിനെ പെട്ടന്ന് തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂർണമെൻറ് നടത്തിയിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്. ഉയർന്ന അന്തരീക്ഷ താപനിലയാണോ മരണകാരണമെന്ന് വ്യക്തമല്ല.