തൃശൂര്‍ കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
തൃശൂര്‍ കാഞ്ഞാണിയില്‍ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), ഒന്നര വയസുള്ള മകള്‍ പൂജിത എന്നിവരാണ് മരിച്ചത്.
പാലാഴിയില്‍ കാക്കമാട് പ്രദേശത്ത് പുഴയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഭര്‍തൃ ഗൃഹഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുള്ള മകളെയും കാണാതായത്.