കോലാഹലമേട് ആണ്ട് നേർച്ച. തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്.കനത്ത ചൂടിൽ തീർത്ഥാടകർ വലഞ്ഞു
കോലാഹലമേട് ആണ്ട് നേർച്ച. തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്.കനത്ത ചൂടിൽ തീർത്ഥാടകർ വലഞ്ഞു
ഈരാറ്റുപേട്ട : കോലാഹലമേട് ആണ്ട് നേർച്ചയിൽ ഇത്തവണ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് . മുൻ വർഷങ്ങളെ അപേക്ഷിച്ച് വിശ്വാസികളുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെട്ടത്. കനത്ത ചൂടും കാലാവസ്ഥാ മുന്നറിയിപ്പുകളുമാണ് വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയതെ ന്നാണ് വിലയിരുത്തൽ. നേർച്ചയ്ക്ക് എത്തിയവരാകട്ടെ കനത്ത ചൂടിൽ വലഞ്ഞു. പൊള്ളുന്ന ചൂടിന് ആശ്വാസമേകുവാൻ സംഘാടകരുടെ ഭാഗത്ത് നിന്നും പ്രത്യേക നടപടികളൊന്നും ഇല്ലാതിരുന്നത് വിശ്വാസികളെ വലച്ചു. ചൂടിൽ പൊള്ളി നിൽക്കുന്ന പാറയുടെ മുകളിലൂടെയാണ് കിലോമീറ്ററുകളോളം മലകയറി വിശ്വാസികൾ ഖബർസ്ഥാനിൽ എത്തുന്നത് ഈ വഴിയിലോ മുകളിൽ ഖബർസ്ഥാനിലോ കുടിവെള്ള സൗകര്യം ഉറപ്പുവരുത്താൻ പോലും സംഘാടകര്‍ തയ്യാറായില്ല. നേർച്ച ചോറ് തയ്യാറാക്കുന്ന സ്ഥലത്തിനടുത്ത് നാമമാത്രമായ ചൂടുവെള്ളം മാത്രമാണ് ലഭ്യമാക്കിയിരുന്നത്. പൊള്ളുന്ന ചൂടിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് വിശ്രമിക്കുവാൻ താൽക്കാലികമായി പടുതാ പന്തൽ ഒരുക്കാൻ പോലും സംഘാടകർ മെനക്കെട്ടില്ല. ഇരുപത്തിയാറാം തീയതി മുതൽ ആരംഭിച്ച ചടങ്ങുകളുടെ വിവരങ്ങൾ ഇരുപത്തിയഞ്ചാം തീയതി മാത്രമാണ് സംഘാടകർ വാർത്താസമ്മേളനം വിളിച്ച് പുറത്തുവിടുന്നത് ഇത്തരത്തിൽ പ്രചരണത്തിൽ ഉണ്ടായ കുറവും കൂടുതൽ വിശ്വാസികൾ എത്തുന്നതിന് തടസ്സമായി. ദൂരദേശങ്ങളിൽ നിന്നുപോലും എത്തിച്ചേർന്നവർക്ക് മികച്ച സംവിധാനം ഒരുക്കുവാൻ തയ്യാറാകാത്തതിൽ തീർത്ഥാടകരും പ്രതിഷേധത്തിലാണ്.