പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു
ചങ്ങനാശേരി: പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് മരിച്ചത്. തായ്ലന്ഡില് വച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ച കഴിഞ്ഞായിരിക്കും നാട്ടിലെത്തിക്കുക.