സംസ്ഥാനത്തെ വോട്ടെടുപ്പ് ആരംഭിച്ചു ആദ്യ മണിക്കൂറിൽ 7% പോളിംഗ്
കോട്ടയം : സംസ്ഥാനത്തെ വോട്ടെടുപ്പ് ആരംഭിച്ചു ആദ്യ മണിക്കൂറിൽ 7% പോളിംഗ്
മോക്ക് പോളിംങ് അവസാനിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് പോളിംങ് ആരംഭിച്ചു.
പോളിംങ് ആരംഭിച്ച രാവിലെ 7 മണി മുതൽ തന്നെ സംസ്ഥാനത്തെവിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ സമ്മതിദായകരുടെ നീണ്ട നിര തന്നെ ദൃശ്യമാണ്.
2, 77,49, 159 വോട്ടർമാരാണ് കേരളത്തിൽ വിധി നിർണയിക്കുക.
കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിൽ നിന്നായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഏതാനും കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയിട്ടുണ്ട്.ചേർത്തല നെടുമ്പ്രക്കാട് എസ്.എൻ.ഡി.പി.ഹാളിലെ
63-ാം നമ്പർ പോളിംഗ് സ്റ്റേഷനിൽ
വോട്ടിംഗ് യന്ത്രം തകരാറിലായി. കായംകുളം കൊയ്പള്ളി കാരാഴ്മ 82 -ാം നമ്പർ ബൂത്തിലും യന്ത്ര തകരാറിലാണ്.അരമണിക്കാറായിട്ടുംവോട്ടിംഗ് ആരംഭിച്ചിട്ടില്ല.
കൊച്ചി കുന്നത്ത് നാട് പുത്തൻകുരിശ് പുറ്റുമാനൂർ ബുത്ത് നമ്പർ 60 ൽ വോട്ടിംഗ് യന്ത്രം തകരാറിലായി. വോട്ടിംഗ് തടസ്സപ്പെട്ടു.