ഇന്നത്തെ എം ജി യൂണിവേഴ്‌സിറ്റി പ്രധാനപ്പെട്ട അറിയിപ്പുകള്‍

Spread the love

ഉൾനാടൻ ജലഗതാഗത ക്രൂ സർട്ടിഫിക്കേഷൻ
പ്രോഗ്രാം; ആദ്യ ബാച്ച് 30 മുതൽ

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തുന്ന ഇൻലാൻറ് വെസ്സൽ ക്രൂ സെർട്ടിഫിക്കേഷൻ പ്രോഗ്രാമിലെ ആദ്യ ബാച്ചിൻറെ പരിശീലനം ഏപ്രിൽ 30ന് ആരംഭിക്കും.

തിയറി ക്ലാസ്സുകളോടൊപ്പം പ്രായോഗികപരിശീലനം കൂടി ഉൾപ്പെട്ട 100 മണിക്കൂർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം വിദ്യാർഥികൾക്ക് ജലഗതാഗത വാഹനനിയന്ത്രണത്തിൽ പരിശീലനവും വൈധഗ്ദ്യവും നൽകും.

പത്താം ക്ലാസ് വിദ്യാഭ്യാസമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.

വിശദവിവരങ്ങൾ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് വെബ് സൈറ്റിലും(sts.mgu.ac.in) 9447723704, 04812733374 എന്നീ ഫോൺ നമ്പറുകളിലും ലഭിക്കും.

 

പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജെഎംസി, എംറ്റിറ്റിഎ, എംഎച്ച്എം(സിഎസ്എസ് – 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021,2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ എംഎൽഐബിഐഎസ്സി(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2021,2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മെയ് രണ്ടു മുതൽ ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. മെയ് ഏട്ടു മുതൽ പത്തു വരെ ഫൈനോടു കൂടിയും മെയ് 11 മുതൽ 15 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവിരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

 

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ഐഎംസിഎ(2023 അഡ്മിഷൻ റഗുലർ, 2017,2018,2019,2020,2021,2022 അഡ്മിഷനുകൾ സപ്ലിമെൻററി), ഡിഡിഎംസിഎ(2014,2015,2016 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് രണ്ടിന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

 

പ്രോജക്ട്/ വൈവ വോസി

ആറാം സെമസ്റ്റർ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്‌സ് എഐ(സിബിസിഎസ് – 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട്/ വൈവ വോസി പരീക്ഷകൾ മെയ് മൂന്നിന് കാലടി ശ്രീ ശങ്കര കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

 

ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ്-കോർ മോഡൽ 1,2(സിബിസിഎസ് – പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷൻ റീഅപ്പിയറൻസ് – ഫെബ്രുവരി 2024) പരീക്ഷയുടെ പ്രോജക്ട്/ വൈവ വോസി പരീക്ഷകൾ ഏപ്രിൽ 30 മുതൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

 

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് നാനോസയൻസ് ആൻറ് നാനോടെക്‌നോളജി ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ്(നാനോസയൻസ് ആൻറ് നാനോടെക്‌നോളജി), എം.എസ്.സി കെമിസ്ട്രി(നാനോസയൻസ് ആൻറ് നാനോടെക്‌നോളജി) ഫാക്കൽറ്റി ഓഫ് സയൻസ്(20232025 ബാച്ച് റഗുലർ, 2022-2024 ബാച്ച് റീഅപ്പിയറൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ സ്‌കൂൾ ഓഫീസിൽ സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *