കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് നീക്കം ചെയ്തു
image dummy
കോട്ടയം : കോട്ടയം കളത്തിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് നീക്കം ചെയ്തു. തിരുവല്ല ഡിപ്പോയിൽ നിന്നും മധുരയിലേയ്ക്ക് സർവ്വീസ് നടത്തുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് കോട്ടയം കളത്തിപ്പടിയിൽ വെച്ച് ഇക്കഴിഞ്ഞ മാർച്ച് 29 നാണ് ഇരുചക്രവാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചത്.
സംഭവത്തിൽ കെഎസ്ആർടിസി എം ഡിയുടെ നിർദ്ദേശാനുസരണം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായത് എന്ന് കണ്ടത്തുകയുണ്ടായി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്രൈവർ വി.ബ്രിജേഷിനെ കെ എസ് ആർ ടി സി യിൽ നിന്നും പിരിച്ചു വിട്ടത്