തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം. വൻ പ്രതിഷേധവുമായി നാട്ടുകാർ
തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം. വൻ പ്രതിഷേധവുമായി നാട്ടുകാർ
എരുമേലി: തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം. വൻ പ്രതിഷേധവുമായി നാട്ടുകാർ. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ട് രാവിലെ മൃതദേഹം സംഭവ സ്ഥലത്തു നിന്നും മാറ്റുവാൻ നാട്ടുകാർ തയാറായില്ല. ഏറെ നേരത്തെ വാഗ്വാദങ്ങൾക്ക് ശേഷം മൃതദേഹം പത്തനംതിട്ട ജില്ലാ കളക്ടർ സ്ഥലത്തെത്തി നൽകിയ ഉറപ്പിനെ തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി നാട്ടുകാർ വിട്ടുനൽകി. ഇരുപത്തിനാല് മണിക്കൂറിനകം അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കുമെന്നാണ് ഉറപ്പ് നൽകിയത്. പത്ത് ലക്ഷം രൂപ അടിയന്തിര നഷ്‌ടപരിഹാരമായി ഉടനെ നൽകും. ബാക്കി തുക സംബന്ധിച്ച് പെട്ടന്ന് തന്നെ നടപടികൾ സ്വീകരിക്കും. ആശ്രിതർക്ക് സർക്കാർ ജോലി ഉറപ്പാക്കും. നഷ്‌ടപരിഹാരം, ജോലി, വന്യ ജീവി ആക്രമണത്തിനെതിരെ സുരക്ഷ പ്രതിരോധ നടപടികൾ തുടങ്ങിയവ സംബന്ധിച്ച് ആണ് നാട്ടുകാർക്ക് ഉറപ്പ് ലഭിച്ചിരിക്കുന്നത്. നടപടികൾ ഇരുപത്തിനാല് മണിക്കൂറിനകം ഉണ്ടായില്ലെങ്കിൽ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെ പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. എംപി ഉൾപ്പെടെയുള്ളവരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. രാവിലെ കണമല ഫോറെസ്റ്റ് ഓഫീസിൽ എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിസംഗയ്ക്കെതിരെ വൻജനരോക്ഷമാണ് സ്ഥലത്തുണ്ടായത്