കുടിവെള്ള പദ്ധതി വൈകുന്നു:കോട്ടയത്ത്് ഭൂജല വകുപ്പ് ഓഫീസില്‍ കുത്തിയിരുന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ സമരം
കുടിവെള്ള പദ്ധതി വൈകുന്നു: ഭൂജല വകുപ്പ് ഓഫീസില്‍ കുത്തിയിരുന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ സമരം
വിജയപുരം: കുടിവെള്ള പദ്ധതി വൈകുന്നതില്‍ പ്രതിക്ഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭൂജലവകുപ്പ് ഓഫീസിനു മുന്നില്‍ ഒറ്റയാന്‍ സമരം നടത്തി. വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമന്‍ കുട്ടിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിട്ടും സാങ്കേതിക തടസത്തില്‍പ്പെട്ടു കിടക്കുന്ന 15 -ാം വാര്‍ഡ് ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതിക്കായി കോട്ടയം താലൂക്ക് ഓഫീസിലെ ഭൂജല വകുപ്പ് ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്.
സ്പില്‍ ഓവറായി ലഭിച്ച പദ്ധതിയുടെ പണി, ഈ മാര്‍ച്ചിനുള്ളില്‍ ഇനിയും ആരംഭിച്ചില്ലെങ്കില്‍ പദ്ധതി നഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് കൂടിയായിരുന്നു സമരമെന്ന് പ്രസിഡന്റ് പറഞ്ഞു.
അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തിലെ പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതി 2021- 22 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി കോട്ടയം ജില്ലാ പഞ്ചായത്ത് 10 ലക്ഷവും, വിജയപുരം ഗ്രാമപഞ്ചായത്ത് നാലു ലക്ഷവും അനുവദിച്ച് ഭൂജല വകുപ്പില്‍ അടച്ചിട്ടുള്ളതാണ്.
രാവിലെ 11 മണിയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമന്‍ കുട്ടി സമരം ആരംഭിച്ചത്. വര്‍ക്ക് ഓര്‍ഡര്‍ ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല എന്നും പ്രസിഡന്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ പതിനഞ്ചാം തീയതി ഒപ്പിട്ട വര്‍ക്ക് ഓര്‍ഡര്‍ തനിക്ക് ലഭിച്ചതെന്ന് പ്രസിഡന്റ് വ്യക്തമാക്കി