കനത്ത ചൂടില്‍ ആശ്വാസമായി ജില്ലയില്‍ വേനല്‍മഴയെത്തി
കനത്ത ചൂടില്‍ ആശ്വാസമായി ജില്ലയില്‍ വേനല്‍മഴ
കോട്ടയം: കനത്ത ചൂടില്‍ ആശ്വാസമായി ജില്ലയില്‍ വേനല്‍മഴയെത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും മഴയെത്തിയിരുന്നില്ല.കോട്ടയം നഗരത്തിന് പുറമേ പ്രാന്തപ്രദേശത്തിലും മഴ പെയ്തത് ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി.
. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉച്ചക്ക് ശേഷം ശക്തമായ മഴയാണ് ലഭിച്ചത്. പാലാ, ഭരണങ്ങാനം, മുണ്ടക്കയം,പൂഞ്ഞാര്‍ , മേലുകാവ് , ഈരാറ്റുപേട്ട മേഖലകളിലെല്ലാം മഴ പെയ്തു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയില്‍ 39.ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടെത്തിയിരുന്നു