അമ്മയുടെ പിറന്നാള്‍ ആഘോഷത്തെ ചൊല്ലി മക്കള്‍ ഏറ്റുമുട്ടി; ഓടയില്‍ വീണ അച്ഛന് മരിച്ചു
തിരുവനന്തപുരം : കുടുംബ വഴക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന് മരിച്ചു. തിരുവനന്തപുരം വാമനപുരം അമ്പലമുക്ക് സ്വദേശി സുധാകരന് (55) ആണ് മരിച്ചത്. അമ്മയുടെ പിറന്നാള്‍ ആഘോഷത്തെ ചൊല്ലി മക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഓടയില്‍ വീണ് സുധാകരന് പരിക്കേറ്റിരുന്നു. അമ്പലമുക്ക് ഗാന്ധിനഗറിലെ വീട്ടില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. അമ്മയുടെ പിറന്നാള്‍ ആഘോഷത്തെ ചൊല്ലി സുധാകരന്റെ മൂന്ന് മക്കള്‍ തമ്മില്‍ വഴക്കുണ്ടായി. ചേരി തിരിഞ്ഞുള്ള തര്‍ക്കം സംഘര്‍ഷത്തിനിടെ സുധാകരന് ഓടയില്‍ വീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ സുധാകരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മക്കള്‍ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മകന് കൃഷ്ണ കരേറ്റുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.