ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു
കൊല്ലം:ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ചടയമംഗലം പോരേടത്ത് ആണ് സംഭവം നടന്നത്.ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23)ആണ് മരിച്ചത്. കേസില്‍ പ്രതി സനൽ റിമാൻഡിലാണ്.
ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെയാണ് സനല്‍ കലേഷിനെ പട്ടാപ്പകല്‍ പരസ്യമായി നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ബക്കറ്റിൽ കൊണ്ടു വന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തി. പെട്രോൾ ഒഴിച്ചപ്പോൾ പുറത്തേക്ക് ഓടിയ കലേഷിന്‍റെ ദേഹത്തേക്ക് പ്രതി പന്തത്തിൽ തീകൊളുത്തി എറിയുകയായിരുന്നു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിച്ചോടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു