കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിങ് സ്കൂളുകൾ

Spread the love

കോട്ടയം :കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിങ് സ്കൂളുകൾ

കുറഞ്ഞ ചെലവിൽ മികച്ച ഡ്രൈവിംഗ് പരിശീലനം നൽകാനുള്ള പദ്ധതി ഒരുങ്ങുന്നതായി ഗതാഗത വകുപ്പ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉൾപ്പെടെ നൽകും.

അതതിടങ്ങളിൽത്തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്ക് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *