നിരോധിത മേഖലയായ ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: ട്രെൻഡിങ് സിനിമയായ മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ നിരോധിത മേഖലയായ ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് റാണിപേട്ട് സ്വദേശികളായ എസ്.വിജയ്(24), പി.ഭരത്(24), പി.രഞ്ജിത്ത്കുമാര്‍(24) എന്നിവരെ അറസ്റ്റ് ചെയ്തത്.
ഗുണാ കേവിൽ സഞ്ചാരികൾക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാൽ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കൾ ഇറങ്ങിയത്. വിവരം അറിഞ്ഞയുടൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.