കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും
തൃശൂർ:മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും. ഡല്‍ഹിയിലെത്തിയ പത്മജ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് നേരിടുന്ന അവഗണനയാണ് തീരുമാനത്തിന് പിന്നില്‍. പത്മജ ബിജെപിയില്‍ ചേരുമെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും അവ തള്ളിക്കൊണ്ട് പത്മജ തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ബിജെപിയിലേക്ക് പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യത്തില്‍ വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് ഇതു വന്നതെന്ന് അറിയില്ലെന്നും പത്മജ പറഞ്ഞു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പത്മജതന്നെ പോസ്റ്റ് പിന്‍വലിച്ചു.