പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്വം. പരസ്യ പ്രതികരണവുമായി പിസി ജോർജ്

Spread the love

 

കോട്ടയം: പത്തനംതിട്ടയില്‍ ബിജെപി സീറ്റ് നൽകാത്തതിൽ അതൃപ്തി വ്യക്തമാക്കി പി.സി ജോർജ്.
അനില്‍ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി. അനില്‍ ആന്റണി പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോർജ് പറഞ്ഞു.ഡല്‍ഹിയില്‍ മാത്രം പ്രവർത്തിച്ചിരുന്ന അനില്‍ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം.. എ.കെ. ആന്‍റണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആന്‍റണി കോണ്‍ഗ്രസാണ്. അപ്പന്‍റെ പിന്തുണയില്ലെന്നതാണ് പ്രശ്നം. ഞാൻ പത്തനംതിട്ടയില്‍ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു.അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല. പത്തനംതിട്ടയില്‍ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാല്‍ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു..’..പി.സി ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *