പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച കേസിൽ 10 പേർക്ക് ജാമ്യം.

Spread the love

പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച കേസിൽ 10 പേർക്ക് ജാമ്യം. പ്രായപൂർത്തിയാകാത്ത 10 പേർക്കാണ് ഏറ്റുമാനൂർ ജുവനൈൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിചേർക്കപ്പെട്ട വിദ്യാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല, പരിക്കേറ്റ വൈദികനോട് മുൻവൈരാഗ്യമില്ല, ഗൗരവതരത്തിലുള്ള പരിക്കില്ല എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് കോടതി നടപടി.

പ്രതി ചേർത്ത പ്രായപൂർത്തിയായ മറ്റ് 17 പേരുടെ ജാമ്യം കോട്ടയം സെഷൻസ് കോടതി നാളെ പരിഗണിക്കും. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. കഴിഞ്ഞ 23നായിരുന്നു കേസിനാസ്‌പദമായ സംഭവം. പൂഞ്ഞാർ സെന്റ്റ് മേരിസ് ഫൊറോനാ പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കുമായി യുവാക്കൾ നടത്തിയ അഭ്യാസപ്രകടനം തടഞ്ഞ വൈദികനെ വാഹനം ഇടിപ്പിച്ചതായാണ് കേസ്. തുടർന്ന് പരിക്കേറ്റ പള്ളി സഹവികാരി ഫാദർ ജോസഫ് ആറ്റുച്ചാലിൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *