സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ട് 5 മണിക്ക്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ ഇന്ന് അന്തിമമായി തീരുമാനിക്കും. സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന തീരുമാനമെടുക്കാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. ജില്ലാ കൗൺസിലുകൾ നൽകിയ സ്ഥാനാർത്ഥി പട്ടിക വിലയിരുത്തിയാകും സംസ്ഥാന നേതൃയോഗങ്ങൾ സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. വിജയ സാധ്യത പരിഗണിച്ച് സംസ്ഥാന നേതൃത്വവും സ്ഥാനാർത്ഥിയെ നിർദ്ദേശിക്കും. മാവേലിക്കരയിൽ ആരെ സ്ഥാനാർത്ഥിയാക്കുമെന്നതിൽ പാർട്ടിയിൽ അനിശ്ചിതത്വമുണ്ട്. സിപിഐ മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായാണ് സംസ്ഥാന നേതൃയോഗങ്ങൾ ചേരുന്നത്.