കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയി പോലീസിന്റെ പിടിയിൽ

Spread the love

കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയി പോലീസിന്റെ പിടിയിൽ.
വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിലെ പ്രതിയായ കോട്ടയം പൂവരണി പച്ചാത്തോട് ഭാഗത്ത് കൊല്ലക്കാട് വീട്ടിൽ ( ആലപ്പുഴ തുമ്പോളി ഭാഗത്ത് വാടകയ്ക്ക് താമസം ) പൂവരണി ജോയി എന്ന് വിളിക്കുന്ന ജോയി ജോസഫ് (57) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇരുപതാം തീയതി പുലർച്ചെ പെരുന്ന പാറാട്ട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി ഇരുമ്പ്കമ്പി കൊണ്ട് കുത്തിത്തുറന്ന് 15,000 രൂപയോളം മോഷണം ചെയ്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളിൽ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും, പണവും പോലീസ് കണ്ടെടുക്കുകയും ചെയ്തു. ജോയി ജോസഫ് ഈരാറ്റുപേട്ട, മേലുകാവ്, പാല, കോന്നി, കാലടി, ഹരിപ്പാട്, കരീലക്കുളങ്ങര, ചവറ, വെൺമണി, ചിറ്റൂർ, കായംകുളം, മൂവാറ്റുപുഴ, ചാലിശ്ശേരി എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതിയാണ്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാർ, എസ്.ഐമാരായ ജയകൃഷ്ണൻ, പ്രസാദ് ആർ.നായർ, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ,തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *