മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി
കൊല്ലം: മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലത്താണ് ദാരുണ സംഭവം ഉണ്ടായത്. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി.