ഗ്യാന്‍വാപി പള്ളിയിലെ മുദ്ര വച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി
ഗ്യാന്‍വാപി പള്ളിയിലെ മുദ്ര വച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകി വാരണസി ജില്ല കോടതി. പള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി അനുമതി നല്‍കിയത്. ജില്ല കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് മസ്ജിദ് കമ്മിറ്റിയുടെ നീക്കം.
ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തേ ക്ഷേത്രം നിലനിന്നിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദിന്‍റെ തെക്ക് വശത്തുള്ള പൂട്ടിയിരിക്കുന്ന നിലവറകളുടെ മുന്‍പില്‍ പൂജക്ക് അനുമതി നൽകികൊണ്ട് വാരണസി ജില്ല കോടതി ഉത്തരവിട്ടത്.
പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഏഴു ദിവസത്തിനുള്ളിൽ ഒരുക്കാൻ ജില്ല ഭരണകൂടത്തിന് കോടതി നിർദേശം നൽകി. പൂജ നടത്തുന്നവര്‍ക്ക് നിലവറയിലേക്ക് പോകുന്നതിനുള്ള ക്രമീകരണം ഒരുക്കാനും വാരാണസി ജില്ലാ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം ട്രസ്റ്റിന് പുജാരിയെ നിയമിക്കാമെന്നും കോടതി അറിയിച്ചു. പൂജ നടത്തുന്ന പ്രദേശത്ത് വേലിക്കെട്ടി തിരിക്കാനും കേ ടതി ഉത്തരവിട്ടു.. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.
1993 വരെ ഇവിടെ പൂജകള്‍ നടന്നിരുന്നുവെന്ന് ഹിന്ദു സേനയുടെ വാദം കോടതി അംഗീകരിച്ചു. മസ്ജിദില്‍ ശിവലിഗം കണ്ടെത്തിയതായ പ്രദേശം സുപ്രീകോടതി 2022 ല്‍ സീല്‍ ചെയ്തിരുന്നു. അതേസമയം ജില്ല കോടതിയെ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.