മലനാട് കൺവൻഷൻ ഫെബ്രുവരി 2 മുതൽ 4 വരെ
മലനാട് കൺവൻഷൻ ഫെബ്രുവരി 2 മുതൽ 4 വരെ
ഇടുക്കി : മലനാടിൻ്റ സുവിശേഷ സംഗമ വേദിയായ മലനാട് കൺവൻഷൻ 2024 ഫെബ്രുവരി 2 വെള്ളി മുതൽ 4 ഞായർ വരെ ഇടുക്കി സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ നടക്കും. ഫെബ്രുവരി 2 വൈകുന്നേരം 6 മണിക്ക് മലനാട് പെന്തക്കോസ്ത് കൂട്ടായ്മ ചെയർമാൻ പാസ്റ്റർ ഷാജി ഇടുക്കി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ അരവിന്ദ് വിൻസെന്റ്, പാസ്റ്റർ ഏബ്രഹാം ടൈറ്റസ് , ഡോ. കെ.വി. പോൾ, ഡോ. തെരേസാ പോൾ എന്നിവർ സുവിശേഷപ്രഘോഷണം നടത്തും. പാസ്റ്റർ സാംസൺ കോട്ടൂർ, പാസ്റ്റർ ജോസ് കലയപുരം എന്നിവർ നേതൃത്വം കൊടുക്കുന്ന കൊട്ടാരക്കര
ഹെവൻലി ബീറ്റ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. ഫെബ്രുവരി 3 ശനി പകൽ നടക്കുന്ന പവർ കോൺഫറൻസിൽ പാസ്റ്റർ അരവിന്ദ് വിൻസൻ്റ് ശുശ്രൂഷിക്കും. ഫെബ്രുവരി 4 ഞായർ രാവിലെ 9 മുതൽ 1 മണി വരെ ജില്ലയിലെ വേർപെട്ട ദൈവസഭകളുടെ സംയുക്ത സഭായോഗവും കൺവെൻഷൻ പന്തലിൽ നടക്കും. കൺവൻഷന്റെ സുഗമമായ നടത്തിപ്പുകൾക്കായി പാസ്റ്റർ ഷാജി ഇടുക്കി ചെയർമാനും ജനറൽ സെക്രട്ടറി ഇവാ . ജോ ഇടുക്കി , വൈസ് ചെയർമാൻ പാസ്റ്റർ ജോസ് മാമ്മൻ , ജോയിന്റ് സെക്രട്ടറി പാസ്റ്റർ മോൻസി മാത്യു എന്നിവരുൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും പാസ്റ്റർമാരായ കെ.കെ. സജി, ശശികുമാർ, കുഞ്ഞുമോൻ മാത്യു ,സന്തോഷ് ഇടക്കര, ജോസഫ് .പി.എം, യു.എ. സണ്ണി, ഷിനോജ് ടി.വി, ബേബി ആന്റണി , ഷാജി ജെയിംസ് എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായുമുള്ള 51 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.