തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട ശേഷം മകന് തീകൊളുത്തിക്കൊന്നു
തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട ശേഷം മകന് തീകൊളുത്തിക്കൊന്നു
തിരുവനന്തപുരം: വെള്ളറടയില്‍ വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട ശേഷം മകന് തീകൊളുത്തിക്കൊന്നു. അറുപതുകാരിയായ നളിനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന് മോസസ് ബിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറയുന്നു. മുമ്പ് മോസസ് പോക്സോ കേസില്‍ പ്രതി ആയിട്ടുണ്ട്.
നളിനിയും മകന് മോസസും മോസസിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചുവന്നിരുന്നത്. പീഡനകേസില്‍ മോസസ് അറസ്റ്റിലയതോടെ ഭാര്യ പിണങ്ങി താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ നളിനിയുടെ ഇളയ മകന് ജെയിന് ജേക്കബ് അമ്മയ്ക്ക് പ്രഭാത ഭക്ഷണവുമായി എത്തിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് തീ പടരുന്നത് കണ്ടു. വീടിനു മുന്നില്‍ നിലയുറപ്പിച്ചു നിന്ന മോസസ് വീട്ടിനുള്ളിലേക്ക് ആരെയും കടത്തിവിട്ടില്ല.
തുടര്‍ന്ന് വെള്ളറട പൊലീസിന്റെ നേതൃത്വത്തില്‍ തീയണച്ചശേഷം മോസസ് ബിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നളിനിയുടെ ഇരുകാലുകളും ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ ഒഴികെ പൂര്‍ണമായും കത്തിയ നിലയിലാണ്. വെള്ളറട പൊലീസ് മേല്‍നടപടി സ്വീകരിച്ചു
കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.