പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും നാലര ലക്ഷം രൂപ പിഴയും
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും നാലര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോട്ടയം വെളിയന്നൂർ സ്വദേശിയായ അനൂപ് പി എം (35) ആണ് പ്രതി. ഇയാളെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
പിഴ തുക അതീജീവതയ്ക്ക് നൽകണം. 2023ൽ ആണ് കോടതി ശിക്ഷ വിധിച്ചത്. പാലാ എസ്‌എച്ച്ഒ കെ.പി ടോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.