കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരാനൊരുങ്ങി ജോണി നെല്ലൂർ

Spread the love

കോട്ടയം: കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരാനൊരുങ്ങി ജോണി നെല്ലൂർ. ഇതു സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം ഇന്നുണ്ടാവും. ലോക്‌സഭാ തിരഞ്ഞെടുപ്പോടുകൂടി കേരള കോൺഗ്രസ്‌ എമ്മിന്റെ ഭാഗമായേക്കുമെന്ന് നേരാത്തെ സൂചനകൾ ഉണ്ടായിരുന്നു.

നേരത്തെ നാഷണൽ പ്രോഗ്രസീവ്‌ പാർട്ടി എന്ന കർഷകമുന്നണിയുടെ ഭാഗമായിരുന്നു ജോണി നെല്ലൂർ. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചെത്തുന്നതിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.

കേരള കോൺ​ഗ്രസ് എമ്മിലൂടെയാണ് ജോണി നെല്ലൂർ നിയമസഭയിലെത്തുന്നത്. കേരള കോൺ​ഗ്രസിന്റെ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായിരുന്നു. പിന്നീട് ടി എം ജേക്കബ് പാർട്ടി രൂപീകരിച്ചപ്പോൾ 1996, 2001 കാലങ്ങളിൽ എംഎൽഎയും ചെയർമാനുമായി.

ഔഷധിയുടെ ചെയർമാനായും ജോണി നെല്ലൂർ പ്രവർത്തിച്ചു. കേരള കോൺ​ഗ്രസ് ജോസഫിൽ ചേർന്ന ജോണി നെല്ലൂർ പിന്നീട് എൻപിപി എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ക്രൈ​സ്ത​വ​രു​ടെ വ​ക്താ​ക്ക​ൾ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം. മൂന്ന് പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബന്ധം അവസാനിപ്പിച്ചായിരുന്നു പുതിയ പാർട്ടിയുടെ രൂപീകരണം. എന്നാൽ പാർട്ടി ബിജെപിയുടെ ഭാ​ഗമാകാനാണെന്ന വിമർശനമുയർന്നതോടെ അദ്ദേഹം പാർട്ടി വിടുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണെന്നും ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോണി നെല്ലൂർ മുന്‍പ് പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *