തൃശൂർ മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
തൃശൂർ: തൃശൂർ മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. m
ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു 11ഉം 8ഉം വയസ്സുള്ള കുട്ടികളെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. കുട്ടികളെ ഗുരുതരപരിക്കുകളോടെ ആശുത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ആൺകുട്ടിയുടെ നില ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.