അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട്: തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ് (ആറു മാസം), കശ്യപ്(6) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം അഖില കിണറ്റില്‍ ചാടുകയായിരുന്നു. ഭര്‍ത്താവ് പുറത്ത് പോയസമയത്താണ് സംഭവം. ഫോണ്‍ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റില്‍ മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.