രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ജനുവരി 22 വരെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല.
ജനുവരി 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു രാഹുലിന്റെ അറസ്റ്റ്.