എരുമേലിയിലും കണമലയിലും വാഹനാപകടം: 7 തീർത്ഥാടകർക്ക് പരിക്ക്
എരുമേലിയിലും കണമലയിലും വാഹനാപകടം: 7 തീർത്ഥാടകർക്ക് പരിക്ക്
എരുമേലി കണമല അട്ടിവളവിൽ തീർത്ഥാടകരുടെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു 3 പേർക്ക് പരിക്ക് പറ്റി
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.
മാർത്താണ്ഡം സ്വദേശികളായ മേരി, റോസ് ലെറ്റ്, ശിവാസ് എന്നിവർക്ക് പരിക്ക്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
എരുമേലിയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു 4 പേർക്ക് പരിക്ക് പറ്റി.
ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്തു നിന്ന് ബ്രേക്ക് കിട്ടാതെ റോഡ് മറികടന്ന് വലിയതോട്ടിൽ പതിക്കുകയായിരുന്നു.
12 പേരായിരുന്നു വാഹനത്തിൽ. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.